ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
Monday, May 19, 2025 9:44 PM IST
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നീലിമലയിൽ വച്ചുണ്ടായ അപകടത്തിൽ തെലങ്കാന മണ്ഡൽ സ്വദേശിനി ഭരതമ്മ (60) ആണ് മരിച്ചത്.
തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഭരതമ്മക്ക് ഷോക്കേറ്റത്. ഷോക്കേറ്റ ഉടൻ തന്നെ ഇവരെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചുവെന്നാണ് പ്രാഥമിക നിഗമനം.