മാര്‍ഷിനും മാര്‍ക്രത്തിനും അർധസെഞ്ചുറി; ലക്നോവിന് കൂറ്റൻ സ്കോർ
Monday, May 19, 2025 10:03 PM IST
ലക്നോ: ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 206 റണ്‍സ് വിജയലക്ഷ്യം. അർധ സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ പോരാട്ടമാണ് ലക്നോവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
നിക്കോളാസ് പുരാന് (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. റിഷഭ് പന്ത് (ഏഴ്) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹൈദരബാദിന് വേണ്ടി ഇഷാന് മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലക്നോവിന് ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലക്നോവിന് ജയം അനിവാര്യമാണ്.