കൊച്ചിയിലെ റോഡുകളും ദേശീയപാതയും തകര്‍ന്ന സംഭവം; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
Friday, May 23, 2025 4:55 PM IST
കൊച്ചി: ദേശീയപാതയും കൊച്ചിയിലെ റോഡുകളും തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളപ്പെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുണ്ടല്ലോ എന്നും ചോദിച്ചു. ഇടക്കാല റിപ്പോര്‍ട്ട് നല്കാന് ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശവും നൽകി.
ലോകത്തെ മികച്ച നഗരങ്ങളില്‍ ആളുകള്‍ നടന്നാണ് യാത്ര ചെയ്യുന്നത്. ഇവിടെ എന്തുകൊണ്ടാണ് അത് സാധിക്കാത്തത് എന്ന് കോടതി ചോദിച്ചു. ആളുകള്‍ കുഴിയില്‍ വീണ് മരിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. 10 ലക്ഷം നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കില്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു.
എല്ലാവര്‍ഷവും കോടതിയെക്കൊണ്ട് ഇത് പറയിപ്പിക്കുകയാണ്. റോഡുകള്‍ നന്നാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എഴുതി തരൂ, ബാക്കി കോടതി നോക്കിക്കോളാമെന്നും ഹൈക്കോടതി പറഞ്ഞു.