കണ്ണൂരിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
Friday, May 23, 2025 7:36 PM IST
കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചൂരലിലെ ചെങ്കൽപണയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
ആസാം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.
ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു.