കൊട്ടാരക്കരയിൽ കനത്ത മഴ; ഗണപതി ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിന്റെ പന്തൽ തകർന്നു
Friday, May 23, 2025 8:52 PM IST
കൊല്ലം: കൊട്ടാരക്കരയിൽ കനത്ത മഴയും കാറ്റും. ഗണപതി ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിന്റെ പന്തൽ മഴയിൽ തകർന്നു.
ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുണ്ട്. ഇന്ന് വൈകുന്നേരമാണ് സംഭവം.