ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ര​ണ്ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച് റെ​യി​ൽ​വെ. ക​ണ്ണൂ​രി​ലെ ചി​റ​ക്ക​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വെ​ള​ള​റ​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളാ​ണ് അ​ട​യ്ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​വി​ടെ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഷ്ട​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തെ​ന്നും റെ​യി​ൽ​വെ വി​ശ​ദീ​ക​രി​ക്കു​ന്നു.

നി​ല​വി​ൽ ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​ത്തി​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്താ​തെ വ​രു​ന്ന​തോ​ടെ ഈ ​റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ റെ​യി​ൽ​വെ മാ​റ്റി നി​യ​മി​ക്കും.

ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് വ​ള​രെ അ​ടു​ത്ത് കി​ട​ക്കു​ന്ന​താ​ണ് ചി​റ​ക്ക​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ. കൊ​യി​ലാ​ണ്ടി​ക്കും തി​ക്കോ​ടി​ക്കും ഇ​ട​യി​ലാ​ണ് വെ​ള്ള​റ​ക്കാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്.