കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു
Saturday, May 24, 2025 10:37 PM IST
കണ്ണൂര്‍: ദേശീയപാത 66ൽ നിര്‍മാണ പ്രവർത്തി നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
ഇതോടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒരു വരിയിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വീണ്ടും മണ്ണിടിഞ്ഞതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി.
വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മണ്ണിടിഞ്ഞതിനെതുടര്ന്ന് ദേശീയപാതയിൽ വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു. കുപ്പം കപ്പണത്തട്ട് വഴിയുള്ള ഗതാഗതവും തടയും.