ശക്തമായ കാറ്റിൽ കൊച്ചി ബോട്ട് ക്ലബ്ബിന്റെ മേൽക്കൂര തകർന്നു വീണു
Sunday, May 25, 2025 4:22 AM IST
കൊച്ചി: ശക്തമായ കാറ്റിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് സമീപത്ത് ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള വൈറ്റിലയിലെ കൊച്ചി ബോട്ട് ക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
ക്ലബ്ബിനോട് ചേർന്നുള്ള കഫേയിലെ ഫ്രിഡ്ജ്, സ്റ്റൗ, ഫ്രീസർ, ഓവൻ തുടങ്ങി നിരവധി സാമഗ്രികൾ തകരാറിലായി.15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ വ്യക്തമാക്കി.