മഴക്കെടുതി: കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്
Sunday, May 25, 2025 7:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്.
പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ കർഷകർക്ക് ദുരിതാശ്വാസവും അടിയന്തര സഹായവും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കൃഷി വകുപ്പിന്റെ നടപടി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിനായി കൃഷിവകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
നമ്പറുകൾ ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം – 9447242977, 9383470086
കൊല്ലം – 9447349503, 9383470318
പത്തനംതിട്ട – 9446041039, 9383470499
ആലപ്പുഴ – 7994062552, 9383470561
കോഴിക്കോട് – 9447659566, 9383470704
ഇടുക്കി – 9847686234, 9383470821
എറണാകുളം – 9497678634, 9383471150
തൃശൂർ – 9446549273, 9383473242
പാലക്കാട് – 9447364599, 9383471457
മലപ്പുറം – 9447227231, 9383471618
കോട്ടയം – 9656495737, 9383471779
വയനാട് – 9495012353, 9383471912
കണ്ണൂർ – 9447372315, 9383472028
കാസർഗോഡ് – 9447289615, 9383471961
ഡയറക്ടറേറ്റ് – 9496267883, 9383470057