കനത്ത മഴ; കോതമംഗലത്ത് വന്‍ നാശനഷ്ടം
Tuesday, May 27, 2025 10:23 AM IST
കൊച്ചി: കനത്ത മഴയിലും കാറ്റിലും കോതമംഗലത്ത് വന്‍ നാശനഷ്ടം. പിടവൂരില്‍ മരം വീണ് വീട് തകര്‍ന്നു.
പിടവൂര്‍ സ്വദേശി ഷമീറിന്റെ വീടാണ് തകര്‍ന്നത്. കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് പോയ സമയത്തായതിനാല്‍ വലിയ അപകടം ഒഴിവായി.
കോട്ടപ്പടിയിലും മരം കടപുഴകി വീണ് വീടുകൾ തകര്‍ന്നു. ചെമ്പന്‍കുഴിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ചേലാട്, നെല്ലിമറ്റം, അയ്യപ്പന്മുടി എന്നിവിടങ്ങളില്‍ റോഡിലേക്ക് മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിട്ടുണ്ട്.