കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ണ എം​എ​സ്‌​സി എ​ല്‍​സ 3 ലൈ​ബീ​രി​യ​ന്‍ ക​പ്പ​ലി​ല്‍ നി​ന്ന് എ​ണ്ണ​പ്പാ​ട പ​ര​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും ക​ണ്ടെ​യ്‌​ന​റു​ക​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​പ്പ​ലി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ എം​എ​സ്‌​സി ഷി​പ് മാ​നേ​ജ്‌​മെ​ന്‍റ് ലി​മി​റ്റ​ഡി​നു നി​ര്‍​ദേ​ശം.

പ​രി​സ്ഥി​തി നാ​ശം വ​രാ​തെ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ പ​ര​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​നു​മാ​ണ് ഉ​ന്ന​ത​ല​യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

60 മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ മു​ങ്ങി​യ ക​പ്പ​ലി​ലെ ക​ണ്ടെ​യ്‌​ന​റു​ക​ളും മു​ങ്ങി​യി​ട്ടു​ണ്ട്. ഈ ​ക​ണ്ടെ​യ്‌​ന​റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ വി​ദ​ഗ്ധ​രെ കൊ​ണ്ടു​വ​രാ​നും വി​ദ​ഗ്ധ ഏ​ജ​ന്‍​സി​ക​ളെ നി​യ​മി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​യി ക​മ്പ​നി​യു​ടെ പ്ര​ത്യേ​ക ടീം ​ത​ന്നെ കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

നി​ല​വി​ല്‍ നാ​ലം​ഗ സം​ഘം ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ച്ചി​യി​ലു​ണ്ട്. ക​പ്പ​ലും മ​റ്റും കെ​ട്ടി​വ​ലി​ക്കു​ന്ന ര​ണ്ട് ട​ഗ്ഗു​ക​ള്‍ മും​ബൈ​യി​ല്‍​നി​ന്ന് വേ​ഗ​ത്തി​ലെ​ത്തി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ക​ണ്ടെ​യ്‌​ന​റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കും.