മാസപ്പടിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
Tuesday, May 27, 2025 11:20 AM IST
കൊച്ചി: മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് മാധ്യമപ്രവര്‍ത്തകനായ എം.ആര്. അജയന് നല്കിയ ഹര്‍ജിയിലുളളത്.
വേനലവധിക്ക് മുമ്പ് ഹര്‍ജി പരിഗണിച്ച കോടതി എസ്എഫ്ഐഒ റിപ്പോര്‍ട്ട് അടക്കമുളളവ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി, മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ തുടങ്ങി പതിനഞ്ചോളം പേരാണ് ഹര്‍ജിയില്‍ എതിര് കക്ഷികളായിട്ടുള്ളത്.