ട്രാക്കിൽ വെള്ളക്കെട്ട്, മരം; മഴക്കെടുതി രൂക്ഷം, നിരവധി ട്രെയിനുകൾ വൈകിയോടുന്നു
Tuesday, May 27, 2025 11:55 AM IST
കൊല്ലം: മഴയിലും കാറ്റത്തും ട്രാക്കിൽ മരം വീണും വെള്ളം കയറിയതും കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുന്നു. മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് നാല് മണിക്കൂറാണ് വൈകിയത്. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് മൂന്ന് മണിക്കൂർ ലേറ്റായാണ് ഓടുന്നത്.
ആലപ്പുഴ വഴിയുള്ള ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയോടുന്നു.
തിരുവനന്തപുരം-നിലമ്പൂർ എക്സ്പ്രസും തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസും മൂന്ന് മണിക്കൂർ വീതം വൈകിയോടുന്നു. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് ഓടുന്നത്. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ഒന്നര മണിക്കൂർ ലേറ്റായാണ് സഞ്ചരിക്കുന്നത്. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് എകസ് പ്രസ് രണ്ട് മണിക്കൂർ വൈകി ഓടുന്നു.
ലോകമാന്യ തിലക് തിരുവനന്തപുരം-നേത്രാവതി എക്സ്പ്രസ് നിലവിൽ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. മംഗളുരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് മംഗളുരൂവിൽനിന്നു പുറപ്പെട്ടിട്ടുള്ളത്.