വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് യുഎസിൽ; ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സാഹചര്യം വിശദീകരിക്കും
Tuesday, May 27, 2025 12:08 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നു ന്യൂയോർക്കിലെത്തും.
ഡപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. ഇന്നും വ്യാഴാഴ്ചയും യുഎസ് പ്രതിനിധികളുമായി മിസ്രി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തശേഷം ഇന്ത്യ- യുഎസ് ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും.