അനുനയശ്രമവുമായി കോണ്‍ഗ്രസ്; അന്‍വറിനെ വീട്ടിലെത്തി കണ്ട് നേതാക്കള്‍
Tuesday, May 27, 2025 3:03 PM IST
മലപ്പുറം: പി.വി.അന്‍വറിനെ വീട്ടിലെത്തിക്കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് നിലമ്പൂരിലെ വീട്ടിലെത്തിയത്.
സിഎംപി നേതാവ് ജയകൃഷ്ണനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ നിര്ദേശത്തോടെയല്ല തങ്ങള്‍ എത്തിയതെന്നും സൗഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് മേല്‍ അൻവർ സമ്മർദം തുടരുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ സന്ദർശനം. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നാണ് അൻവറിന്റെയും തൃണമൂലിന്റെയും നിലപാട്.