നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ചു; ഏഴു പേർക്ക് പരിക്ക്
Tuesday, May 27, 2025 6:39 PM IST
മലപ്പുറം: നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. മലപ്പുറം കോട്ടക്കൽ പുത്തൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മൂന്നു കാറുകളിലും നാലു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ലോറിയിടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ഒരു കാർ താഴ്ചയിലേക്ക് മറിഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.