നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച
Tuesday, May 27, 2025 7:31 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശക്തനായ സ്ഥാനാർഥിയെ കളത്തിലിറക്കുമെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിനുശേഷം എം.വി.ഗോവിന്ദൻ പറഞ്ഞു.
പി.വി.അൻവർ അടഞ്ഞ അധ്യായമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. അൻവർ എൽഡിഎഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല. അൻവറിന്റെ നിലപാട് എൽഡിഎഫിനെ ബാധിക്കില്ല.
ഇക്കാര്യത്തിൽ എൽഡിഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നാടിന്റെ പ്രശ്നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എൽഡിഎഫ് നിശ്ചയിക്കും.
ഏത് സമയത്തും സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമെന്നും പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.