ആര്‍സിബിക്ക് ടോസ്; ബൗളിംഗ് തെരഞ്ഞെടുത്തു
Tuesday, May 27, 2025 7:58 PM IST
ലക്നോ: ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ്നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. അവസാനം കളിച്ച ടീമിൽ മാറ്റവുമായാണ് ഇരു കൂട്ടരും ഇറങ്ങുന്നത്.
മാത്യൂ ബ്രീറ്റ്സ്കെ, ദിഗ്വേഷ് രാതി എന്നിവര്‍ ലക്നോവിന്റെ അന്തിമ പതിനൊന്നിൽ സ്ഥാനം പിടിച്ചു. നുവാന്‍ തുഷാര, ലിയാം ലിവിംഗ്സ്റ്റണ് എന്നിവര്‍ ബംഗളൂരു ടീമിലെത്തി. മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
ടീം ബംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശര്‍മ.
ലക്നോ: മിച്ചല്‍ മാര്‍ഷ്, മാത്യു ബ്രീറ്റ്സ്കെ, നിക്കോളാസ് പൂരന്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് രതി, അവേഷ് ഖാന്, വില്യം ഒറൂര്‍ക്കെ.