പന്തിന് സെഞ്ചുറി; ലക്നോവിന് കൂറ്റന്‍ സ്കോര്‍
Tuesday, May 27, 2025 9:59 PM IST
ലക്നോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 228 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നോ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ (118) സെഞ്ചുറി കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുത്തത്.
വണ്‍ഡൗണായി എത്തിയ പന്ത് 61 ബോളിൽ 118 റണ്‍സുമായി പുറത്താകാതെ നിന്നു.11 ഫോറും എട്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്നു പന്ത് അവസാന മത്സരത്തില്‍ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മികച്ച പ്രകടനം നടത്തി. നേരത്തെ ടോസ് നേടിയ ആര്‍സിബി നായകന് ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാമതെത്താം.
ആര്‍സിബിക്കായി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെഫേർഡ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.