13 വയസുകാരനെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
Tuesday, May 27, 2025 11:02 PM IST
കൊച്ചി: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് (14) കാണാതായത്. ചൊവ്വാഴ്ച ഉച്ചമുതലാണ് കുട്ടിയെ കാണാതായതെന്ന് വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്. അവധിയായിരുന്നുവെങ്കിലും ചില ആവശ്യങ്ങള്‍ക്കായാണ് കുട്ടി രാവിലെ സ്കൂളിലേക്ക് പോയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.