മണ്ണിടിച്ചിൽ; പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Tuesday, May 27, 2025 11:22 PM IST
കണ്ണൂർ: കൊട്ടിയൂര്‍ പാൽച്ചുരം - ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താൻ തോടിന് സമീപത്തായാണ് ചൊവ്വാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞത്.
മണ്ണിടിഞ്ഞതിനെ തുടർന്ന് നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചില്‍ സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
പ്രദേശത്ത് ജെസിബി എത്തിച്ച് കല്ലുകള്‍ നീക്കം ചെയ്ത് വരികയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.