മ​ല​പ്പു​റം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ പാ​ലം വലിച്ചെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. ഗോ​വി​ന്ദ​ന്‍റേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​രോ​പ​ണ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഷൗ​ക്ക​ത്ത് പ്ര​തി​ക​രി​ച്ചു.

അ​ന്‍​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യും. അ​വ​രാ​ണ് അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ത​ന്നെ ഏ​ല്‍​പ്പി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്. അ​ത്ത​രം ചു​മ​ത​ല​ക​ള്‍ കൃ​ത്യ​മാ​യി നി​റ​വേ​റ്റു​മെ​ന്നും ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ച​ത് കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​വി. പ്ര​കാ​ശ് തോ​റ്റ​തെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം. വി.​വി. പ്ര​കാ​ശി​ന്‍റെ മ​ക​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷൗ​ക്ക​ത്തി​നെ​തി​രാ​യ ഒ​ളി​യ​മ്പാ​ണെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചി​രു​ന്നു.