പാരിസ്ഥിതിക ഭീഷണി: ചരക്കുകപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
Thursday, May 29, 2025 3:39 PM IST
തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അപകടം വിതച്ച പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം.
കപ്പൽ മുങ്ങിയപ്പോൾ കടലിൽ വീണ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നുണ്ട്. മേഖലയിലെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.