ന​യ്റോ​ബി: കെ​നി​യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മ​രി​ച്ചു. 27 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നാ​കു​രു ഹൈ​വേ​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

മ​സാ​യി മാ​രാ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​യി​ല്‍ നി​ന്ന് ന്യാ​ഹു​രൂ​രു​വി​ലേ​ക്കും അ​വി​ടെ നി​ന്ന് നാ​കു​രു​വി​ലേ​ക്കു​മു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ബ​സ്. 28 ഇ​ന്ത്യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും മൂ​ന്ന് ടൂ​ര്‍ ഗൈ​ഡു​ക​ളും ഡ്രൈ​വ​റും ഉ​ള്‍​പ്പെ​ടെ 32 പേ​രാ​യി​രു​ന്നു ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ബ്രേ​ക്ക് ത​ക​രാ​റും മോ​ശം കാ​ലാ​വ​സ്ഥ​യു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ചു​പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി ന്യാ​ന്‍​ഡ​രു​വ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.