കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു; ഇന്ത്യക്കാർ ഉൾപ്പെടെ 27 പേര്‍ക്ക് പരിക്ക്
Tuesday, June 10, 2025 3:15 PM IST
നയ്റോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നാകുരു ഹൈവേയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്.
മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു ബസ്. 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് അറിയിച്ചു.