നെ​യ്‌​റോ​ബി: കെ​നി​യ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ച് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ട​ക്കു​കി​ഴ​ക്ക​ൻ കെ​നി​യ​യി​ലെ നെ​ഹ്റൂ​റു​വ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒ​രു പി​ഞ്ചു​കു​ഞ്ഞും ഉ​ൾ​പ്പെ​ടും.

ഖ​ത്ത​റി​ൽ നി​ന്ന് കെ​നി​യ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ഗീ​ത ഷോ​ജി ഐ​സ​ക്ക് (58), ജ​സ്ന കു​റ്റി​ക്കാ​ട്ടു​ചാ​ലി​ൽ (29), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി റി​യ ആ​ൻ (41), ഇ​വ​രു​ടെ മ​ക​ൻ ടൈ​റ റോ​ഡ്രി​ഗ്വ​സ് (8), റൂ​ഹി മെ​ഹ്റി​ൽ മു​ഹ​മ്മ​ദ് (18 മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റി​യ​യു​ടെ ഭ​ർ​ത്താ​വ് ജോ​യ​ൽ, മ​ക​ൻ ട്രാ​വി​സ് എ​ന്നി​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ‌​ടെ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്. 14 മ​ല​യാ​ളി​ക​ളും ക​ർ​ണാ​ട​ക, ഗോ​വ​ൻ സ്വ​ദേ​ശി​ക​ളും സം​ഘ​ത്തി​ലു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ഇ​തി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.