തി​രു​വ​ന​ന്തപു​രം: സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി മു​ഖ്യാ​തി​ഥി​യാ​യ​തി​ൽ ന‌​ട​പ​ടി. ഫോ​ർ​ട്ട്‌ ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ പോ​ക്സോ കേ​സ് പ്ര​തി മു​കേ​ഷ് എം. ​നാ​യ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ഹെ​ഡ്മാ​സ്റ്റ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​സ്.​പ്ര​ദീ​പ്‌ കു​മാ​റി​നെ സ്കൂ​ൾ മാ​നേ​ജ​രാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി ച​ട​ങ്ങി​ൽ എ​ത്തി​യ​തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഡി​ഡി​ഇ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​കേ​ഷ് എം.​നാ​യ​ർ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ‌​ടു​ത്ത​തി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ‌​ടി​യി​രു​ന്നു. ജെ​സി​ഐ എ​ന്ന സം​ഘ‌​ട​ന​യാ​ണ് മു​കേ​ഷി​നെ കൊ​ണ്ടു​വ​ന്ന​തെ​ന്നും ച​ട​ങ്ങി​നെ​ത്തി​യ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് ഹെ​ഡ്മാ​സ്റ്റ​റു​ടെ വി​ശ​ദീ​ക​ര​ണം.