വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി
Wednesday, June 11, 2025 8:25 PM IST
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്.
വടകര കൈനാട്ടിയിലാണ് സംഭവം. വടകര പോലീസ് തോക്ക് പരിശോധിച്ചു വരികയാണ്. രണ്ട് ദിവസമായി കാർ റോഡ് അരികിൽ കിടക്കുകയാണ്.
സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്. പോലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് നൽകിയത്.
കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതാണെന്നും പറഞ്ഞു.