ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ഥിനിയെ ഇറക്കിയില്ല, സ്വകാര്യ ബസിനു പിഴ
Thursday, June 12, 2025 12:34 AM IST
കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്ന സ്വകാര്യ ബസിനു ട്രാഫിക് പോലീസ് പിഴ ചുമത്തി. താമരശേരി-നിലമ്പൂര്‍ റൂട്ടില്‍ സർവീസ് നടത്തുന്ന എ വണ്‍ എന്ന ബസിനാണ് പിഴ ചുമത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. താമരശേരി പുതിയ ബസ് സ്റ്റാന്റില്‍നിന്നും ചുങ്കം പഴശിരാജ സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങാനായി ബസില്‍ കയറിയ താമരശേരി ഗവണമെന്റ് ഹയര്‍ സെക്കൻണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ ബസ് നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെ കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു.
ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി ബന്ധുവിനൊപ്പം താമരശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബസിനു പിഴ ചുമത്തിയതായും ഡ്രൈവര്‍ക്ക് താക്കീത് നല്‍കിയതായും ട്രാഫിക് എസ്ഐ പറഞ്ഞു.