കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​നി​യെ ബ​സ് സ്‌​റ്റോ​പ്പി​ല്‍ ഇ​റ​ക്കാ​തി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു ട്രാ​ഫി​ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി. താ​മ​ര​ശേ​രി-​നി​ല​മ്പൂ​ര്‍ റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ ​വ​ണ്‍ എ​ന്ന ബ​സി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​യി​രു​ന്നു സം​ഭ​വം. താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ല്‍​നി​ന്നും ചു​ങ്കം പ​ഴ​ശി​രാ​ജ സ്‌​കൂ​ള്‍ സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​നാ​യി ബ​സി​ല്‍ ക​യ​റി​യ താ​മ​ര​ശേ​രി ഗ​വ​ണ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ബ​സ് നി​ര്‍​ത്താ​തെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കു​ടു​ക്കി​ല്‍ ഉ​മ്മ​രം സ്റ്റോ​പ്പി​ല്‍ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ആ​ളൊ​യി​ഞ്ഞ പ്ര​ദേ​ശ​ത്തു​കൂ​ടെ തി​രി​കെ ന​ട​ന്ന് വീ​ട്ടി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി ബ​ന്ധു​വി​നൊ​പ്പം താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍​ന്ന് ബ​സി​നു പി​ഴ ചു​മ​ത്തി​യ​താ​യും ഡ്രൈ​വ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യ​താ​യും ട്രാ​ഫി​ക് എ​സ്‌​ഐ പ​റ​ഞ്ഞു.