ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഒ​ളി​കാ​മ​റ വ​ച്ച് വ​നി​താ പോ​ലീ​സു​കാ​രി വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ വൈ​ശാ​ഖാ​ണ് പി​ടി​യി​ലാ​യ​ത്.

സ്റ്റേ​ഷ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ചാ​ണ് ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സു​കാ​രി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വ​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വ​നി​താ സെ​ല്ലി​ലും സൈ​ബ​ര്‍ ക്രൈ​മി​ലും പ​രാ​തി ന​ൽ​കി​യ​തോ​ടെ ഇ​ടു​ക്കി എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.