ഭാരതപ്പുഴയിൽ വിദ്യാർഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Thursday, June 12, 2025 1:00 PM IST
പാലക്കാട്: പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫി(15) ആണ് മരിച്ചത്.
കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷന്റെ പമ്പ് ഹൗസിനുസമീപം ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം.
അടിയൊഴുക്ക് ശക്തമായ സ്ഥലത്ത് നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്.