അഹമ്മദാബാദിലെ വിമാന ദുരന്തം; വ്യോമയാനമന്ത്രി അപകടസ്ഥലത്തേക്ക്
Thursday, June 12, 2025 3:05 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഉടൻ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന് സെക്കണ്ടുകൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു.