അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിൽ മലയാളിയും
Thursday, June 12, 2025 4:46 PM IST
അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൽ മലയാളിയും. തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയഎയര് ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാത്തിലുണ്ടായിരുന്നത്. രഞ്ജിതയെക്കുറിച്ച് വിവരമൊന്നുമില്ല.
അതേസമയം, ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്. നിയന്ത്രണം നഷ്ടമായ വിമാനം കെട്ടിടത്തിൽ ഇടിച്ച് കത്തുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന എത്ര കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. അപകടത്തിൽ 133 പേർ മരിച്ചു എന്നാണ് വിവരം. 169 ഇന്ത്യൻ പൗരന്മാരും 61 വിദേശപൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.