അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് ഡ്രീം ​ലൈ​ന​ര്‍ യാ​ത്രാ​വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും.

അ​പ​ക​ടം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മു​ഖ​ത്ത് സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

"അ​ഹ​മ്മ​ദാ​ബാ​ദ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​നാ​പ​ക​ടം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യും ഉ​ത്ക​ണ്ഠ​യും സ​ങ്ക​ല്‍​പ്പി​ക്കാ​നാ​വാ​ത്ത​താ​ണ്. ഈ ​ദു​ഷ്‌​ക​ര​മാ​യ നി​മി​ഷ​ത്തി​ല്‍ എ​ന്‍റെ ചി​ന്ത​ക​ള്‍ അ​വ​രി​ല്‍ ഓ​രോ​രു​ത്ത​രോ​ടൊ​പ്പ​മു​ണ്ട്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ണാ​യ​ക​മാ​ണ്. ഓ​രോ ജീ​വ​നും പ്ര​ധാ​ന​മാ​ണ്, ഓ​രോ നി​മി​ഷ​വും പ്ര​ധാ​ന​മാ​ണ്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മു​ഖ​ത്ത് സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യ​ണം'.- രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.