അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ.

വി​മാ​നാ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബ്രി​ട്ട​ണി​ലെ എ​യ​ർ ആ​ക്‌​സി​ഡ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​താ​യി എ​എ​ഐ​ബി അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ നി​ര​വ​ധി യു​കെ പൗ​ര​ന്മാ​രും ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 242 ആ​ളു​ക​ളു​മാ​യി പ​റ​ന്നു​യ​ർ​ന്ന് സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ലാ​ണ് എ​യ​ർ​ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. 169 ഇ​ന്ത്യ​ക്കാ​രും 53 ബ്രി​ട്ടീ​ഷു​കാ​രും ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നും ഏ​ഴ് പോ​ർ​ച്ചു​ഗീ​സ് പൗ​ര​ന്മാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ടാ​തെ 12 ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.