കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം
Friday, June 13, 2025 1:13 AM IST
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം. സിംഗപ്പൂർ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാവിലെ 8:40നാണ് കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്ഷോർ പട്രോൾ വെസലായ ഐസിജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.