കൊല്ലത്ത് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കൊല്ലത്ത് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Monday, January 23, 2023 1:31 PM IST
കൊല്ലം: പള്ളിമുക്കില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു. രാവിലെ ഏഴിനാണ് തീപിടിച്ചത്. സമീപത്തെ ചായക്കടയിലുണ്ടായിരുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്. നാട്ടുകാര്‍ അഗ്നിരക്ഷാ സേനയേയും ഉടമയേയും വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകള്‍ ആദ്യമെത്തിയെങ്കിലും തീ നിന്ത്രണവിധേയമായില്ല. തുടര്‍ന്ന് ആറ് യൂണിറ്റുകള്‍ എത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

കടയിലെ ഫര്‍ണീച്ചറുകൾ മൊത്തം കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്‍റെ കാരണം വെളിവായിട്ടില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<