കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Thursday, April 27, 2023 3:45 PM IST
പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇയാൾ
കുതിരപ്പുറത്തുനിന്ന് വീഴുകയായിരുന്നു.

ശരിയ്ക്ക് ഇണങ്ങാത്ത കുതിരയായത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പോലീസിന്‍റെ നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<