വിഴിഞ്ഞത്തിന്റെ ശില്പി പിണറായി; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി മന്ത്രി വാസവന്
Friday, May 2, 2025 11:56 AM IST
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ മന്ത്രി വി.എന്‍.വാസവന്. വിഴിഞ്ഞം പദ്ധതിയുടെ ശില്പി പിണറായി വിജയനാണെന്ന് വാസവന് പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. ഒന്നും നടക്കില്ല എന്ന പറഞ്ഞിടത്ത് എല്ലാം സാധ്യമാകും എന്ന നെപ്പോളിയന്റെ വാക്യം അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് രുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പങ്ക് വഹിച്ചത്.
ഓഖി മുതലായ പ്രകൃതി ക്ഷോഭത്തിന്റെയും കോവിഡിന്റെയും വെല്ലുവിളികളെയും വലിയ പ്രക്ഷോഭ സമരങ്ങളെയും മറികടന്നാണ് പദ്ധതി അതിന്റെ ആദ്യഘട്ടം കടന്നത്. ഇതുവരെ 285 കപ്പലുകള്‍ തുറമുഖത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.