നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
Tuesday, May 6, 2025 7:48 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. തുടർച്ചയായ 12-ാം രാത്രിയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
ജമ്മുകാഷ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്. സുരക്ഷാസേന തിരിച്ചടി നൽകി.