നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Tuesday, June 10, 2025 11:39 AM IST
കൊച്ചി: നടിയെ ആക്രമിച്ച അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി വീണ്ടും പരിശോധിക്കും.
അധികമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം വിശദമായി വീണ്ടും കേള്‍ക്കണോ എന്നതിലും കോടതിയുടെ തീരുമാനം ഉടന്‍ ഉണ്ടാകും. അടുത്ത മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് കോടതി തീരുമാനം.
2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാപ്പുസാക്ഷിയാകുകയും രണ്ടുപേരെ കേസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ഒമ്പത് പ്രതികളാണുള്ളത്. നടന് ദിലീപ് എട്ടാം പ്രതിയാണ്.