കൊ​ച്ചി: പ്രി​യ​ങ്ക ഗാ​ന്ധി​യു‌​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ന​വ്യ ഹ​രി​ദാ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൈ​ക്കോ​ട​തി പ്രി​യ​ങ്ക​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ്രി​യ​ങ്ക സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​വ്യ ഹ​രി​ദാ​സ് ഹ​ർ​ജി ന​ൽ​കി​യ​ത്. ജ​നു​വ​രി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ച്ച കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​നെ​യോ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ജ​സ്റ്റീ​സ് കെ ​ബാ​ബു​വി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.