ഇടുക്കിയിൽ 16കാരി വീടിനു പിന്നിലെ മുറിയിൽ മരിച്ച നിലയിൽ
Thursday, June 12, 2025 8:39 AM IST
ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയെ വീടിനു പിന്നിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ "ദിശ' ഹെല്പ്ലൈനില് വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 0471-2552056)