തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യു​ള്ള കോ​ണ്‍​ഗ്ര​സ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​യ​ങ്കാ ഗാ​ന്ധി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. നി​ല​മ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ പ്രി​യ​ങ്ക ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ഗോ​വി​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ​ര്‍​ഗീ​ത​യെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ നേ​താ​വ് കൂ​ടി​യാ​യ പ്രി​യ​ങ്ക നി​ല​പാ​ട് പ​റ​യ​ണ​മെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്രി​യ​ങ്ക നി​ല​മ്പൂ​രി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ക. മു​ത്തേ​ട​ത്തും നി​ല​മ്പൂ​രി​ലും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.