അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും ര​ണ്ട് സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി വെ​സ്റ്റേ​ൺ റെ​യി​ൽ​വേ.

വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം, ട്രെ​യി​ൻ ന​മ്പ​ർ 09497 വ്യാ​ഴാ​ഴ്ച രാ​ത്രി 11:45 ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2:45 ന് ​ഡ​ൽ​ഹി ജം​ഗ്ഷ​നി​ൽ എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 09498 വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തും.

അ​ടു​ത്ത സ്പെ​ഷ​ൽ ട്രെ​യി​ൻ (ട്രെ​യി​ൻ ന​മ്പ​ർ 09493) വ്യാ​ഴാ​ഴ്ച രാ​ത്രി 11:55 ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ജം​ഗ്ഷ​നി​ൽ നി​ന്ന് മും​ബൈ സെ​ൻ​ട്ര​ലി​ലേ​ക്ക് പു​റ​പ്പെ​ടും. ഇ​തേ ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​നെ​യും ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മ​റ്റ് ഏ​ജ​ൻ​സി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ​ശ്ചി​മ റെ​യി​ൽ​വേ ത​ങ്ങ​ളു​ടെ ദു​ര​ന്ത നി​വാ​ര​ണ സം​ഘ​ത്തെ​യും മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ർ‌​പി‌​എ​ഫ് ജീ​വ​ന​ക്കാ​രെ​യും അ​യ​ച്ചി​ട്ടു​ണ്ട്.