വേ​ന​ൽ​മ​ഴ​യും കു​ട്ട​നാ​ടും തഴകിയുടെ കഥകളും
"ശ​മ​യ​ലും കോ​ര​നും കു​ഞ്ഞ​പ്പി​യും എ​ല്ലാ​വ​രും​കൂ​ടി വി​ത​ച്ചു വ​ള​ർ​ത്തി​യ പാ​ട​ങ്ങ​ൾ, അ​ടി​ക്ക​ണ​യാ​യി, കൊ​തു​ന്പാ​യി, കാ​യ് വ​ഴ​ങ്ങി​ത്തീ​ർ​ന്നു! കു​ട്ട​നാ​ടി​ന്‍റെ ഹ​രി​ത​ച്ഛ​വി കാ​ഞ്ച​ന​ച്ഛ​വി​യാ​യി മാ​റി.’
"ര​ണ്ടി​ട​ങ്ങ​ഴി’​യി​ൽ നെ​ല്ല് പ​ച്ച നി​റം വി​ട്ട് സ്വ​ർ​ണ നി​റ​മാ​കു​ന്ന​തി​നെ​പ്പ​റ്റി ഗ്രാ​മ​ീണ നാട്ടുഭാ​ഷ​യി​ൽ ഏ​ഴു പ​തി​റ്റാ​ണ്ടു മു​ൻ​പ് ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള എ​ഴു​തി. ഇ​ത്ത​ര​ത്തി​ൽ കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യുംപറ്റി ക​ഥ​യെ​ഴു​താ​ൻ ഇ​ന്നൊരു തകഴി​യി​ല്ല. കാ​ലം​തെ​റ്റി തി​മ​ർ​ത്തു​പെ​യ്യു​ന്ന ഇ​ക്കാ​ല​ത്തെ വേ​ന​ൽ​മ​ഴ​യെ​ക്കു​റി​ച്ചും അ​ടി​ഞ്ഞു​വീ​ണ നെ​ല്ല് കൊ​യ്തെടുക്കാനാകാതെ വെള്ളക്കെട്ടിൽ കി​ളി​ർ​ത്ത് പൊ​ന്തു​ന്ന​തി​നെ​ക്കു​റി​ച്ചും എ​ഴു​താ​നും പ​റ​യാ​നും ആ​രു​മി​ല്ല. ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രും ദു​രി​ത​വും കാ​ണാ​ൻ അ​ധി​കാ​രി​ക​ളു​മി​ല്ല. കൈയി​ലു​ള്ള​തും ക​ടം വാ​ങ്ങി​യ​തും സ്വ​രു​ക്കൂ​ട്ടി വി​ത​ച്ചു വളർത്തിയ നെ​ല്ലാ​ണ് ക​ലി​കാ​ലത്തെ മ​ഴ​യി​ൽ നി​ലം​പൊ​ത്തി കി​ളി​ർ​ത്തു​പൊ​ന്തു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ തീ​രാ​ദു​രി​തം ക​ഥ​യോ നോ​വ​ലോ ആ​യി എ​ഴു​താ​ൻ ആരുമില്ലാതെ പോ​യ​തി​ൽ പ​രി​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളളുമാണ് കുട്ടനാട്ടിൽ ഏറെയും.

കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നെ​ൽ​കൃ​ഷി​യോ​ടു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് "ര​ണ്ടി​ട​ങ്ങ​ഴി’. നെ​ല്ല് വി​ള​യി​ക്കാ​ൻ ജീ​വി​തം സ​മ​ർ​പ്പി​ച്ച​വ​രു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ് ത​ക​ഴി വ​രച്ചുചേ​ർ​ത്ത​ത്. മ​ണ്ണി​നോ​ടും അ​ധ്വാ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത തൊ​ഴി​ലാ​ളി​ക​ളാ​യ കോ​ര​നി​ലൂ​ടെ​യും കു​ഞ്ഞ​പ്പി​യി​ലൂ​ടെ​യും മ​റ്റും വ​ര​ച്ചുകാ​ട്ടു​ന്നു.
മ​ല​വെ​ള്ള​ക്കു​തി​പ്പി​ൽ മ​ട​വീ​ഴു​ന്ന​തും പാ​ട​വും തോ​ടും നി​റ​യു​ന്ന​തും ഉ​ട​മ​യെ​ക്കാ​ൾ വി​ഷ​മ​ത്തി​ലാ​ക്കി​യി​രു​ന്ന​ത് അക്കാലത്തു തൊ​ഴി​ലാ​ളി​ക​ളെ​യാ​യി​രു​ന്നു.""മ​ട വീ​ണത് സൂ​ക്ഷ്മത​ക്കു​റ​വു​കൊ​ണ്ട​ല്ലേ? അ​ത് കൃ​ഷി​യു​ടെ കാ​വ​ൽ​ക്കാ​ര​ന് കു​റ​ച്ചി​ലാ​ണ്. കൃ​ഷി ഉ​ട​മ​സ്ഥ​ന് അ​ധി​ക​ച്ചെ​ല​വും.’’ എ​ന്ന് ചി​ന്തി​ക്കു​ന്ന ത​ക​ഴി​യു​ടെ ക​ർ​ഷ​കത്തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് എ​ത്ര​യോ അ​ക​ലെ​യാ​ണ് ഇ​ക്കാ​ല​ത്തെ സം​ഘ​ടി​ത തൊ​ഴി​ലാ​ളിവ​ർ​ഗം.

മ​ഴ​യി​ലും മ​ല​വെ​ള്ള​ത്തി​ലും മ​ട​വീ​ഴ്ച​യി​ലും നെ​ല്ലു ന​ശി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ന് മാ​ത്ര​മാ​ണ് ന​ഷ്ടം. ക​ർ​ഷ​ക​രി​ല്ലാ​താ​യാ​ൽ കൃഷിയും തൊ​ഴി​ലു​മുണ്ടാ​വില്ല എന്നു പ​റ​യാ​ൻ ആ​രു​മി​ല്ല. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​യി​ല്ലെ​ങ്കി​ൽ കൃ​ഷി ന​ട​ത്താ​ൻ ആ​രു​ണ്ടെ​ന്നു ചോ​ദി​ക്കാ​ൻ പ​ല​രു​ണ്ട്.
ത​ക​ഴി​യു​ടെ കൃ​ഷി​ക്ക​ഥ​ക​ളി​ൽ ക​ർ​ഷ​ക​നും തൊ​ഴി​ലാ​ളി​ക​ളും ഒ​രേ വി​കാ​ര​ത്തോ​ടെ പാ​ട​ത്ത് ആ​ത്മാ​ർ​ഥ​മാ​യി പ​ണി​യെ​ടു​ക്കു​ന്ന​വ​രും കൃ​ഷി​നാ​ശം വ​ര​രു​തേ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ്. മ​ട​വീ​ഴ്ച ത​ട​യാ​ൻ പാ​തി​രാ​വി​ലും ജ​ന്മി​ക്കു മു​ൻ​പേ പാ​ട​ത്ത് പാ​ഞ്ഞെ​ത്തി മു​ട്ടു നി​ർ​മി​ക്കു​ന്ന​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.
മ​നു​ഷ്യ​ഗ​ന്ധി​യാ​യ ക​ഥ​ക​ളാ​യി​രു​ന്നു ത​ക​ഴി​യു​ടെ ക​ഥ​ക​ളും നോ​വ​ലു​ക​ളും. ആ ​എ​ഴു​ത്തു​ക​ളെ​ല്ലാം പ്ര​വാ​ച​കശ​ബ്ദം പോ​ലെ​യാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും പി​ന്നോ​ക്ക​ക്കാ​രു​മൊ​ക്കെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി. പു​റ​ക്കാ​ട് ക​ട​പ്പു​റ​ത്തും ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ചേ​റി​ന്‍റെ മ​ണ​മു​ള്ള ചി​റ​ക​ളി​ലും ക​ണ്ടു​മു​ട്ടി​യ ജീ​വി​ത​ങ്ങ​ളാ​യി​രു​ന്നു അനന്തമായ ആ എ​ഴു​ത്തി​ന്‍റെ പൊ​രു​ൾ. ക​ണ്ടു​മു​ട്ടി​യ മ​നു​ഷ്യ​രാ​യി​രു​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ ​തൂ​ലി​ക​യി​ൽ മു​പ്പ​തി​ല​ധി​കം നോ​വ​ലു​ക​ളും അ​റു​നൂ​റി​ല​ധി​കം ക​ഥ​ക​ളും പി​റ​വികൊ​ണ്ടു. എ​ണ്‍​പ​ത്തി​യേ​ഴാം വ​യ​സി​ലും കു​ട്ട​നാ​ടി​ന്‍റെ​യും തീ​ര​ദേ​ശ​ത്തി​ന്‍റെ​യും ക​ഥ​യ​നു​ഭ​വ​ങ്ങ​ൾ ബാ​ക്കി​വെ​ച്ചാ​ണ് ത​ക​ഴി വി​ട​പ​റ​ഞ്ഞ​ത്.

കു​ട്ട​നാ​ടി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​ൻ

ജ​നി​ച്ചു ജീ​വി​ച്ച തീ​ര​നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ തീ​ക്ഷ്ണ​മാ​യ അ​ക്ഷ​ര​ങ്ങ​ളി​ൽ പ​ക​ർ​ത്തി മ​ല​യാ​ള​ത്തി​ന്‍റെ പെ​രു​മ ജ്ഞാ​ന​പീ​ഠ​ത്തോ​ളം ഉ​യ​ർ​ത്തി​യ പ്ര​തി​ഭ​യാ​യി​രു​ന്നു ത​ക​ഴി. ശ​ങ്ക​ര​മം​ഗ​ല​ത്തെ ചാ​രു​ക​സേ​ര​യി​ൽ നാ​ലുംകൂ​ട്ടി​ മു​റു​ക്കി ഇ​രി​ക്കു​ന്പോ​ഴും അ​ദ്ദേ​ഹം ചി​ന്തി​ച്ച​തും പ​റ​ഞ്ഞ​തു​മൊ​ക്കെ കു​ട്ട​നാ​ടി​നെ​പ്പ​റ്റി​യും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ​പ്പ​റ്റി​യു​മാ​യി​രു​ന്നു. വി​ശാ​ല​മാ​യ പാ​ട​ങ്ങ​ളി​ലെ സ​മൃ​ദ്ധി​യെ​യും കാ​ലാ​വ​സ്ഥ​യെ​യും ഉ​ട​മ-​കു​ടി​യാ​ൻ ബ​ന്ധ​ങ്ങ​ളെ​യുംപ​റ്റി​യാ​യി​രു​ന്നു.
കാ​ള​പൂ​ട്ടി​യും ഞാ​റ് ന​ട്ടും കൊ​യ്തും ക​റ്റ മെ​തി​ച്ചും പ​ക​ല​ന്തി​യോ​ളം പ​ണി​യെ​ടു​ത്ത് അ​വ​ശ​രാ​യി കൂ​ര​ക​ളി​ലെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ. അ​വ​ർ​ക്കും കു​ടും​ബ​ത്തി​നും കാ​വ​ലും ക​രു​ത​ലു​മാ​യിരുന്ന ഭൂ​വു​ട​മ​ക​ൾ. ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ എ​ന്ന​തി​നൊ​പ്പം കൃ​ഷി അ​റി​യു​ന്ന​വ​രും അ​ധ്വാ​നം കൈ​മു​ത​ലാ​ക്കി​യ​വ​രു​മാ​യി​രു​ന്നു അവർ.
ദ​രി​ദ്ര​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ജീ​വി​തം വ​ര​ച്ചു​കാ​ട്ടു​ന്ന​താ​യി​രു​ന്നു ത​ക​ഴി​യു​ടെ ഏറെ ര​ച​ന​ക​ളും. താ​ൻ എ​ന്താ​കു​ന്നു​വോ അ​ത് കു​ട്ട​നാ​ട്ടി​ൽനി​ന്ന് ആ​ർ​ജി​ച്ച​താ​ണെ​ന്നു പ​റ​യാ​ൻ മ​ടി കാ​ട്ടാ​തി​രു​ന്ന ദേ​ശ​ത്തി​ന്‍റെ ക​ഥാ​കാ​ര​ൻ. മ​ര​ണംവ​രെ നാ​ടി​നെ​യും മ​ണ്ണി​നെ​യും സ്വ​ന്ത​മാ​യി ക​രു​തി​യ​യാ​ൾ. കൊ​യ്ത്തും മെ​തി​യും വേ​ന​ലും വെ​ള്ള​പ്പൊ​ക്ക​വു​മൊ​ക്കെ അ​ദ്ദേ​ഹം ക​ണ്ടു, ആ​സ്വ​ദി​ച്ചു, അ​നു​ഭ​വി​ച്ചു. ആ ​അ​നു​ഭ​വം അ​ക്ഷ​ര​ങ്ങ​ളാ​യി എ​ഴു​തി​യ​പ്പോ​ൾ അ​ത് അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ന് പു​തി​യ ദി​ശാ​ബോ​ധം ന​ല്കി.

ക​ർ​ഷ​ക​ൻ ന​ഷ്ട​ക്കെ​ണി​യി​ൽ

കാ​ലം മാ​റി​യ​പ്പോ​ൾ തൊഴിലാളികളെക്കാൾ ദൈന്യതയിലാണ് ക​ർ​ഷ​ക​ർ. അവർ അസംഘടിതരാണ്. കൃഷിനാശമുണ്ടായാൽ ആരുടെയും സഹായവുമില്ല.
വി​ള​വി​ന് വി​ല​യി​ല്ലാ​തെ വ​ല​യു​ന്ന​തി​നൊ​പ്പ​മാ​ണ് കാ​ലം തെ​റ്റി​യ മ​ഴ​ക്കെ​ടു​തി​യി​ൽ പ്ര​തീ​ക്ഷ​ക​ൾ ത​രി​പ്പ​ണ​മാ​കു​ന്ന​ത്. ത​ക​ഴി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​റ​യു​ന്ന​തു​പോ​ലെ "അ​ടു​ത്ത​തി​ന് കൃ​ഷി ന​ന്നാ​കും’ എ​ന്ന് ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഇ​ന്നും അ​വ​ൻ ആ ​പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​ടു​ത്ത വി​ള​വെ​ടു​പ്പ് ന​ന്നാ​വും, ക​ട​ങ്ങ​ൾ വീ​ടും, വീ​ട് വ​യ്ക്കാം, വി​വാ​ഹം ന​ട​ത്താം.... സ​ഫ​ല​മാ​കാ​ത്ത സ്വ​പ്ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ, അ​വ​ന്‍റെ പാ​ദ​ത്തി​ന​ടി​യി​ലെ മ​ണ്ണുപോ​ലും ഒ​ഴു​കിമാ​റു​ക​യാ​ണ്. ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ ക​ർ​ഷ​ക​രെ ക​രക​യ​റ്റാ​ൻ ആ​രു​മി​ല്ല​താ​നും. അ​സം​ഘ​ടി​ത സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രി​ക്കു​ന്നു ക​ർ​ഷ​ക​സമൂഹം. ഭൂവുടമകളെന്ന വിളിപ്പേരു ബാക്കിയും.

ത​ക​ഴി ഇ​ന്നു ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ഏ​പ്രി​ൽ 17ന് ​നൂ​റ്റി​പ്പ​തി​നൊ​ന്നാം വ​യ​സി​ലേ​ക്കു ക​ട​ക്കു​മാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ​യ്ക്കു സ​മീ​പം ത​ക​ഴി​യെ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ന്‍റെ പേ​രും പെ​രു​മ​യും ലോ​കപ്ര​സി​ദ്ധ​മാ​യ​തി​നു കാ​ര​ണ​ക്കാ​ര​ൻ ശി​വ​ശ​ങ്ക​ര​പ്പി​ള്ള എ​ന്ന ത​ക​ഴി​യാ​ണ്.
1912 ഏ​പ്രി​ൽ 17ന് ​ത​ക​ഴി പൊ​യ്പ​ള്ളി​ക്ക​ള​ത്തി​ൽ ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ​യും പ​ട​ഹാ​രം അ​രി​പ്പു​റ​ത്ത് പാ​ർ​വതി അ​മ്മ​യു​ടേ​യും മ​ക​നാ​യി ജ​ന​നം. നെ​ടു​മു​ടി തെ​ക്കേ​മു​റി ചെ​ന്പ​ക​ശേ​രി ചി​റ​യ്ക്ക​ൽ വീ​ട്ടി​ൽ ക​മ​ലാ​ക്ഷി​യ​മ്മ എ​ന്ന "കാ​ത്ത’ ആ​യി​രു​ന്നു സ​ഹ​ധ​ർ​മ്മി​ണി. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ളജി​ൽ നി​ന്ന് പ്ലീ​ഡ​ർ​ഷി​പ്പ് പ​രീ​ക്ഷ പാ​സാ​യ​ശേ​ഷ​വും എ​ഴു​ത്തി​നോ​ടു​ള്ള ആ​വേ​ശ​ത്തി​ൽ അ​ക്ഷ​ര​ങ്ങ​ളു​മാ​യി ത​ക​ഴി സ​ല്ല​പിച്ചു. വെ​റ്റി​ല​ച്ചെ​ല്ലം അ​രികി​ൽ​വച്ച് ചാ​രു​ക​സേ​ര​യി​ൽ എ​ഴു​ത്തു​പ​ല​ക വ​ച്ച് റൂ​ളി​പെ​ൻ​സി​ൽ കൊ​ണ്ടാ​യി​രു​ന്നു ആ ​എഴുത്ത്.

ത​ക​ഴി​യു​ടെ കൃ​തി​ക​ളി​ൽ പ്രാ​ധാ​ന്യം ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ​മൂ​ഹ​ത്തി​നാ​യി​രു​ന്നു. ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ചെ​മ്മീ​നി​ൽ തെ​ളി​യു​ന്പോ​ൾ, ര​ണ്ടി​ട​ങ്ങ​ഴി​യി​ൽ ക​ർ​ഷ​കത്തൊഴി​ലാ​ളി​ക​ളാ​യ പു​ല​യ​രു​ടേ​യും, പ​റ​യ​രു​ടേ​യും വ​ല്ലാ​യ്മ​ക​ളേ​യും ക​ഷ്ടപ്പാടുകളുടെയും അ​ധ്വാ​നി​ച്ചാ​ലും ബാ​ക്കി​യി​ല്ലാ​തെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ ദൈ​ന്യ​ത​യും പി​ൽ​കാ​ല​ ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പു​മാ​ണ് കു​റി​ച്ച​ത്.
ജീ​വി​ത​കാ​ലത്തോ​ളം വി​സ​ർ​ജ്യം ത​ല​യി​ൽ ചു​മ​ക്കാ​ൻ വിധിക്കപ്പെട്ടിരുന്ന തോ​ട്ടി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്ന് ത​ല​മു​റകളുടെ ക​ഥ തോ​ട്ടി​യു​ടെ മ​ക​നി​ലൂ​ടെ പ​റ​ഞ്ഞുവ​ച്ചു. ഇ​ന്നും തോ​ട്ടി​യു​ടെ മ​ക​നി​ലെ ചു​ട​ലമു​ത്തു​വി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് പ്ര​സ​ക്തി യേ​റു​ന്നു. ""തോ​ട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, തോ​ട്ടി​യാ​കു​വാ​ൻ മ​നു​ഷ്യ​ന് മ​ന​സില്ലാ​യി​രു​ന്നെ​ങ്കി​ൽ, ഈ ​പ​ട്ട​ണം എ​ങ്ങ​നെ ഇ​രി​ക്കും? ന​ശി​ക്കും.​ഈ വ​ലി​യ​വ​ൻ​മാ​രെ​ല്ലാം മൂ​ക്കും പൊ​ത്തി​ക്കൊ​ണ്ടോ​ടും, ന​ശി​ക്കും. പ​ക്ഷേ തോ​ട്ടി​യെ സൃ​ഷ്ടി​ക്കാ​ന​വ​ർ​ക്ക് അ​റി​യാം .തോ​ട്ടി ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യി​ല്ല.’’ ഇ​ന്നും പ്ര​സ​ക്ത​മാ​യ ചി​ന്ത​ക​ൾ വാ​യ​ന​ക്കാ​ര​നെ അ​സ്വ​സ്ഥനാ​ക്കാ​ൻ ത​ക്കവിധം ത​ക​ഴി അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പും അ​തി​ജീ​വ​ന​വും സ്വ​പ്നം ക​ണ്ടി​രു​ന്നു. തോ​ട്ടി​യു​ടെ മ​ക​നി​ലെ മോ​ഹ​ന​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൈ​യി​ൽ ഒ​രു കൊ​ടി​യും കൊ​ടു​ത്ത് ജാ​ഥ ന​യി​ക്കാ​ൻ അ​യ​യ്ക്കു​ന്പോ​ൾ ക​ഥാ​കാ​ര​ന് വ​ലി​യ ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​നും പി​ന്നാക്കം നി​ല്ക്കു​ന്ന​വ​നും ഒ​രുകാ​ല​ത്ത് ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന ല​ക്ഷ്യം. അ​വ​ർ എ​ല്ലാ​റ്റി​നും നേ​തൃ​ത്വം ന​ല്ക​ണ​മെ​ന്ന ല​ക്ഷ്യം. ""ആ ​ജ​ന​സ​മൂ​ഹം തോ​ട്ടി​യു​ടെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ട് നീ​ങ്ങി. ഒ​രു നേ​താ​വി​ന്‍റെ ഗാം​ഭീ​ര്യ​വും, ദൃ​ഢ​നി​ശ്ച​യ​വും അ​വ​ന്‍റെ മു​ഖ​ത്ത് ക​ളി​യാ​ടി’’. എ​ന്നു​കൂ​ടി ക​ഥാ​കാ​ര​ൻ എ​ഴു​തി​യ​ത് ആ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ആ​യി​രു​ന്നു.

അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥാ​കാ​ര​ൻ

നാ​ടി​ന്‍റെ ഭ​ക്ഷ്യസു​ര​ക്ഷ​യ്ക്കാ​യി ത​ന്‍റെ സു​ര​ക്ഷി​ത​ത്വം ന​ഷ്ട​പ്പെ​ടു​ത്തു​ന്പോ​ൾ ഒ​രു പു​തി​യ ഉ​ദ​യ​വും നേ​തൃ​ത്വ​വും വേ​ണ്ടിവ​രു​ന്നില്ലേയെന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ത​ത്വ​ചി​ന്ത​ക​നാ​യ സോ​ക്ര​ട്ടീ​സ് "കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളെപ​റ്റി ഒ​ന്നുംത​ന്നെ അ​റി​യാ​ത്ത​വ​ൻ രാ​ഷ്‌ട്രനേ​താ​വാ​ക​രു​ത് ’ എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.
ജീ​വി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​നമാ​യി​രു​ന്നു ത​ക​ഴി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ​തി​മൂ​ന്നാം വ​യ​സി​ൽ ക​ഥ എ​ഴു​തി തു​ട​ങ്ങി​യ തകഴി 1934ൽ ​ആ​ദ്യ നോ​വ​ലാ​യ ത്യാ​ഗ​ത്തി​ന്ന് പ്ര​തി​ഫ​ലം എ​ന്ന നോ​വ​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ചെ​മ്മീൻ, അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ തു​ട​ങ്ങി നി​ര​വ​ധി രചനകൾ അ​ഭ്ര​പാ​ളി​ക​ളി​ൽ മ​ല​യാ​ളി​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്നു. ത​ക​ഴി​യു​ടെ മി​ക്ക കൃ​തി​ക​ളും ഭാ​ര​ത​ത്തി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലേ​യ്ക്കും, വി​ദേ​ശ ഭാ​ഷ​ക​ളി​ലേ​യ്ക്കും ത​ർ​ജ​മ ചെ​യ്തി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​ന്ന ക​ഥ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ക​ഥ​ക​ളി​ലൊ​ന്നാ​യി മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം പി​ടി​ച്ചു. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കാ​ഠി​ന്യ​വും ഭീ​ക​ര​ത​യും മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും എ​ടു​ത്തു​കാ​ട്ടു​ന്നു. മ​ല​യാ​ളി​ക​ൾ 99 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത വാ​യി​ച്ച​റി​ഞ്ഞ​ത് ത​ക​ഴി​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ ആ​യി​രു​ന്നു. എ​ന്നാ​ൽ ആ ​വെ​ള്ള​പ്പൊ​ക്ക​ത്തെ വി​സ്മൃ​തി​യി​ലാ​ക്കു​ന്ന 2018ലെ ​പ്ര​ള​യം കു​ട്ട​നാ​ടി​നെ ആ​കെ പി​ടി​ച്ചുല​ച്ചി​ട്ടും ഇ​വി​ടു​ത്തെ സം​സ്കാ​ര​ത്തെ ത​ന്നെ ചി​ന്ന​ഭി​ന്ന​മാ​ക്കി​യി​ട്ടും ആ​രും വേ​ണ്ട​ത്ര ഗൗ​ര​വം ന​ല്കു​ന്നി​ല്ല എ​ന്ന​ത് അ​വ​ഗ​ണ​ന​യു​ടെ സൂ​ച​ന ത​ന്നെ !
കു​ട്ട​നാ​ടി​ന്‍റെ ജീ​വി​ത​ദു​രി​ത​ങ്ങ​ൾ ദു​ര​ന്ത​ങ്ങ​ളാ​യി മാ​റു​ന്പോ​ൾ അ​വ അ​ക്ഷ​ര​താ​ളു​ക​ളി​ലോ, ആ​ധു​നി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ ലോ​കം അ​റി​യു​ന്നി​ല്ല. എ​ന്നാ​ൽ ത​ന്‍റെ സൃ​ഷ്ടി​ക​ളി​ലൂ​ടെ നാ​ടി​ന്‍റെ അ​വ​സ്ഥ​യും ദു​രി​ത​ങ്ങ​ളും പു​റം ലോ​ക​ത്ത് എ​ത്തി​ക്കാ​ൻ ത​ക​ഴി​ക്ക് ക​ഴി​ഞ്ഞുവെന്ന​ത് പി​ൽ​ക്കാ​ല​ത്ത് കു​ട്ട​നാ​ടി​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അ​ന്പ​ല​പ്പു​ഴ- തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പം സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ത​ക​ഴി സ്മൃ​തി മ​ണ്ഡ​പ​മു​ണ്ട്. ശ​ങ്ക​ര​മം​ഗ​ലം ത​റ​വാ​ടി​ന്‍റെ പൂ​മു​ഖ​ത്തെ ക​സേ​ര​യി​ൽ ഇ​പ്പോ​ഴും ഒ​രു ഒ​റ്റ​മു​ണ്ടു​ടു​ത്ത് തോ​ള​ത്ത് ു നേ​ര്യ​തു​മാ​യി വി​ശ്വ​സാ​ഹി​ത്യ​കാ​ര​ൻ ഇ​രു​പ്പു​ണ്ടോ എ​ന്ന് ഒ​ന്ന് എ​ത്തി നോ​ക്കു​ന്ന​വ​രാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ. അ​താ​ണ് കു​ട്ട​നാ​ടി​ന്‍റെ ത​ക​ഴി. കു​ട്ട​നാ​ടി​നെ അ​ത്ര​യേ​റെ ത​ക​ഴി സ്നേ​ഹി​ച്ചി​രു​ന്നു, അ​തു​പോ​ലെ ത​ക​ഴി​യെ കു​ട്ട​നാ​ടും.

ആ​ന്‍റ​ണി ആ​റി​ൽ​ചി​റ, ച​ന്പ​ക്കു​ളം