"മു​ട്ട പ​ഫ്സ് കൊ​ള്ളാം'; ഒ​ടി​യ​ൻ കാ​ണാ​നെ​ത്തി പ​ഫ്സ് ക​ഴി​ച്ച് സം​തൃ​പ്തി​യ​ട​ഞ്ഞ യുവാവിന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് ലാ​ലേ​ട്ടൻ ഫാൻസ്
Sunday, December 16, 2018 4:29 PM IST
വ​മ്പ​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ൻ ആ​ദ്യ ദി​നം ത​ന്നെ വി​വാ​ദ​ക്കു​ഴി​യി​ൽ വീ​ണി​രു​ന്നു. സം​വി​ധാ​യ​ക​ൻ ന​ൽ​കി​യ അ​മി​ത പ്ര​തീ​ക്ഷ​ക​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ച് സി​നി​മ കാ​ണു​വാ​ൻ പോ​യ ആ​രാ​ധ​ക​രെ സി​നി​മ നി​രാ​ശ​രാ​ക്കി​യെ​ന്നാ​യി​രു​ന്നു ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

എ​ന്നാ​ൽ ഈ ​പ്ര​തീ​ക്ഷ​ക​ൾ മ​ന​സി​ൽ നി​ന്നു​മി​റ​ക്കി വ​ച്ചാ​ൽ ഒ​ടി​യ​ൻ ഒ​രു മി​ക​ച്ച സി​നി​മ ത​ന്നെ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. ഇ​പ്പോ​ഴി​ത സി​നി​മ​യെ പ​രി​ഹ​സി​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ന​ൽ​കി​യ പ​ണി​യാ​ണ് ഏ​റെ ച​ർ​ച്ച​ക്കി​ട​വ​യ്ക്കു​ന്ന​ത്.

"ആ​ദ്യ പ​കു​തി​യും ര​ണ്ടാം പ​കു​തി​യും കൊ​ള്ള​ത്തി​ല്ലെ​ങ്കി​ലും ഇ​ന്‍റ​ർ​വെ​ല്ലി​ന് ക​ഴി​ച്ച പ​ഫ്സ് കൊ​ള്ളം.. മു​ട്ട പ​ഫ്സ്.. താ​ങ്ക്സ് ഉ​പാ​സ​ന' എ​ന്നാ​യി​രു​ന്നു കാ​പ്പി​റ്റോ​ൾ ഉ​പാ​സ​ന തീ​യ​റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന​യൊ​രു ക​മ​ന്‍റ്. എ​ന്നാ​ൽ, ഇ​വി​ടെ "പ​ഫ്സ് ഇ​ല്ല​ല്ലോ.. മ​ന​പൂ​ർ​വ​മു​ള്ള ഡീ​ഗ്രേ​ഡി​ങ് ഒ​ഴി​വാ​ക്കു​ക' എ​ന്ന് തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ അ​ക്ഷ​യ്ക്ക് മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു.



എ​ന്നാ​ൽ ഇ​തി​ലും വ​ലി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ അ​ക്ഷ​യ്ക്ക് ഒ​രു​ക്കി വ​ച്ച​ത്. തീ​യ​റ്റ​റി​നു​ള്ളി​ൽ ഒ​രു പാ​ത്ര​ത്തി​ൽ മൂ​ന്ന് പ​ഫ്സ് അ​ടു​ത്തി വ​ച്ച് ഒ​രു പേ​പ്പ​റി​ൽ അ​വ​ർ എ​ഴു​തി "ഇ​ത് അ​ക്ഷ​യ്ക്ക് മാ​ത്രം'.

തീ​യ​റ്റ​റി​നു​ള്ളി​ൽ വ​ച്ചി​രി​ക്കു​ന്ന പ​ഫ്സി​ന്‍റെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​ മോഹൻലാൽ ആരാധകർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.