ഈ ​ചൂ​ടു​കാ​ല​ത്ത് ഒ​രു ത​ണു​ത്ത ബീ​യ​റ​ടി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ? എ​ങ്കി​ലി​ത് ശ്ര​ദ്ധി​ക്കൂ..!
വേ​ന​ൽ​കാ​ല​ത്തെ മ​ദ്യ​പാ​നം ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വേ​ന​ൽ​ക്കാ​ല​ത്ത് തണുത്ത ബീയ​ർ​കു​ടി​ച്ചാ​ൽ ആ​ശ്വാ​സം ന​ൽ​കു​മെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണെ​ന്നും ചൂ​ട് കൂ​ടു​ത​ലു​ള്ള അ​വ​സ​ര​ത്തി​ൽ ബീ​യ​ർ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഐ​എം​എ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കാ​ര​ണം ഇ​ത് നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്നു.

ശ​രീ​ര​ത്തി​ൽ മ​ദ്യം ചെ​ല്ലു​മ്പോ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ക​യും ശ​രീ​രം അ​മി​ത​മാ​യി വി​യ​ർ​ക്കു​ക​യും മൂ​ത്രം അ​സാ​ധാ​ര​ണ​മാ​യി പോ​കു​ക​യും ചെ​യ്യും. ഇ​ത് ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ത്തു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. അ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും വ​ഴി​വ​യ്ക്കു​ന്നു.

ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്ന​തോ​ടെ വൃ​ക്ക, ഹൃ​ദ​യം എ​ന്നീ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​മെ​ന്നും ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സ് ത​ക​രാ​റി​ലാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ദ്യ​പി​ച്ച് വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന​വ​രി​ൽ മ​ര​ണം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഈ ​സ​മ​യം കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ലം മ​ര​ണ​മാ​യി​രി​ക്കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ മുന്നറിയിപ്പ് നല്കുന്നു.

കൂ​ടാ​തെ ചൂ​ട് കാ​ല​ത്ത് മാം​സാ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ദ​ർ നി​ർ​ദേ​ശി​ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.