"അ​ത് വേ​ണ്ടി​യി​രു​ന്നി​ല്ല'; സാ​ക്ഷി ധോ​ണി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ പഴികേട്ടത് പാ​ണ്ഡ്യ​യ്ക്ക്
Tuesday, November 20, 2018 1:55 PM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം മുൻ നായകൻ എം.​എ​സ്. ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു ന​വം​ബ​ർ 19ന്. ​ത​ന്‍റെ പ​ങ്കാ​ളി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​ദി​നം ആ​ഘോ​ഷി​ക്കു​വാ​ൻ ധോ​ണി തെ​ര​ഞ്ഞെ​ടു​ത്ത​ത് മും​ബൈ​യി​ലെ ഒ​രു റ​സ്റ്ററ​ന്‍റാ​യി​രു​ന്നു. വ​ള​രെ​യ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ​ത്.

എ​ന്നാ​ൽ ആ​ഘോ​ഷ​രാ​വ് അ​ര​ങ്ങ് ത​ക​ർ​ക്കു​മ്പോ​ൾ ധോ​ണി​ക്കും സാ​ക്ഷി​ക്കും പി​ന്നി​ൽ നി​ന്ന് പു​ക​വ​ലി​ച്ച ഹ​ർ​ദിക് പാ​ണ്ഡ്യ​യി​ലാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ട​ക്കി​യ​ത്. ധോ​ണി​ക്കൊ​പ്പം നി​ന്ന് സാ​ക്ഷി പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കു​മ്പോ​ൾ പി​ന്നി​ൽ നി​ന്ന് ഹ​ർ​ദി​ക് പാ​ണ്ഡ്യ പു​ക​വ​ലി​ക്കു​ന്ന​തും സി​ഗ​ര​റ്റ് ക​ള​ഞ്ഞ് ഇ​വ​ർ​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ലേ​ക്ക് ചേ​രു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഹ​ർ​ദീ​കി​ന് വി​മ​ർ​ശ​ന പെ​രു​മ​ഴ​യാ​ണ്. ഹ​ർ​ദീ​കി​നെ പോ​ലെ​യൊ​രാ​ൾ പ​ര​സ്യ​മാ​യി പു​ക​വ​ലി​ക്കു​മ്പോ​ൾ അ​ത് സ​മൂ​ഹ​ത്തി​ന് വ​ള​രെ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കും ന​ൽ​കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.